
തിരുവല്ല : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എസ്.ബി.ഐ മണിപ്പുഴ ബ്രാഞ്ചിൽ സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, റീജിയണൽ മാനേജർ സ്വപ്നരാജ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഈ പ്രക്രിയയിൽ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചും മുഖ്യാതിഥിയായ പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുകയുയുണ്ടായി. സ്ത്രീകളിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും പിന്തുണ നൽകുന്നതിൽ ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രസക്തിയെക്കുറിച്ചും സ്വപ്നരാജ് സംസാരിച്ചു. കഴിഞ്ഞ 4 മാസത്തിനുള്ളിൽ സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതികൾക്കായി മണിപ്പുഴ ബ്രാഞ്ചിൽ നിന്ന് 3.16 കോടി രൂപ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കായുള്ള പദ്ധതികളെയും ബാങ്കിന്റെ പ്രത്യേക ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള സെഷനിൽ ബ്രാഞ്ച് മാനേജർ ഗായത്രി സംസാരിച്ചു. സ്വയം സിദ്ധ വായ്പകൾ, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, സുകന്യ സമൃദ്ധി പദ്ധതി, സാമൂഹിക സുരക്ഷാ പദ്ധതികൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.ബി.ഐ മണിപ്പുഴ ബ്രാഞ്ചിന്റെയും നെടുമ്പ്രം പഞ്ചായത്തിന്റയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |