
ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ - പുലയൻ പാറ റോഡിന്റെ ടാറിംഗ് തുടങ്ങി. 1.70 കോടി രൂപ ചെലവഴിച്ചാണ് പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് നവീകരിക്കുന്നത്. ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ യാത്ര ദുരിതത്തിന് പരിഹാരമാകും. ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റാന്നി ആസ്ഥാനമായുള്ള കരാർ കമ്പനിയാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |