
തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി. തിരുവിതാംകൂർ ദേവസ്വം ബോർഡും ആനപ്രേമിസംഘവും സംയുക്തമായി സംഘടിപ്പിച്ച ആനയൂട്ടിനാണ് കരിവീരന്മാർ എത്തിയത്. ശ്രീവല്ലഭ സ്വാമിക്ക് നിവേദിച്ച പടച്ചോറും കാളിപ്പഴവും നൽകി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് മധുരഫലങ്ങളും കരിമ്പും നാളികേരവും നൽകി. ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഗോവിന്ദൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിവേട്ട ആൽത്തറയിലാണ് ചടങ്ങുകൾ. പള്ളിവേട്ടയ്ക്ക് ശേഷം കിഴക്കേനടയിൽ എത്തുന്ന ശ്രീവല്ലഭ സ്വാമിയെയും സുദർശന മൂർത്തിയേയും കിഴക്കേ നടയിൽ സ്വീകരിച്ച് ആനയിക്കും. തിങ്കളാഴ്ച ആറാട്ടോടെ കൊടിയിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |