
പത്തനംതിട്ട : മയക്കുമരുന്ന് പരിശോധനകൾ ശക്തമാക്കുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലും പരിശോധനകൾ ശക്തമാക്കി. ഈ മാസം 5 മുതലാണ് പരിശോധന ആരംഭിച്ചത്. 12 വരെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധനയാണ് നടക്കുന്നത്. ഇതുവരെ ജില്ലയിൽ ആകെ 84 പ്രത്യേക റെയ്ഡുകളും പ്രത്യേക പരിശോധനകളും നടത്തി. പരിശോധനയിൽ 15 മയക്കുമരുന്നു കേസുകളും 475 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു. കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച ഒരു ബൈക്കും പിടികൂടി. ജില്ലയിലെ മുൻ മയക്കുമരുന്ന് കേസുകളിലെ 52 പ്രതികളെയും അതിൽ സ്ഥിരം മയക്കുമരുന്ന് കേസിലെ 26 പ്രതികളുടെയും ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ റോബർട്ട്.വി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |