പത്തനംതിട്ട : ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ വ്യാപക റെയ്ഡിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മുർശിദാബാദ് ദുങ്കൽ മണിക്ക് നഗർ ഡോങ്കൾ ബദൽ മൊല്ല മകൻ സോമിറുൽ മൊല്ല (23)ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.100കിലോ കഞ്ചാവ് കണ്ടെടുത്തു. ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജില്ലയിലെ 160ലധികം തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് പൊലീസ്, എക്സൈസ് സേനകൾ സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |