
തിരുവല്ല : കെ.എസ്.ടി.എ തിരുവല്ല ഉപജില്ലാ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ അദ്ധ്യാപക കവചം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡന്റ് ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശ്, ജോ.സെക്രട്ടറി കെ.അജയകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആശാ ചന്ദ്രൻ, ഉപജില്ലാ സെക്രട്ടറി രജനി ഗോപാൽ, ജോ.സെക്രട്ടറിമാരായ വി.കെ.മിനികുമാരി, അരുൺ.കെ എന്നിവർ സംസാരിച്ചു. ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി കെ.എസ്.ടി.എ വിപുലമായ ക്യാമ്പയിൻ ഏറ്റെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |