
കടമ്പനാട് : ഭഗവതി - ധർമ്മ ശാസ്താക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ ദേവീഭാഗവത പാരായണം. നാളെ രാത്രി ഏഴരയ്ക്ക് കൊടിയേറ്റ്. തന്ത്രി തട്ടഴ്മൺ മഠം കണ്ഠരര് മോഹനര് മുഖ്യകാർമികത്വവും ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. അഞ്ചാം ഉത്സവമായ 22ന് രാത്രി 7.30ന് താലപ്പൊലി ഉത്സവം. 25ന് രാവിലെ ആറ് മുതൽ നേർച്ചപ്പൊങ്കാലയും സമർപ്പണവും. 26ന് രാത്രി ഒൻപതിന് പള്ളിവേട്ട. 27ന് വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്. രാത്രി 9.30 ന് കൊടിയറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |