
പത്തനംതിട്ട: ഹോണറേറിയം മുടങ്ങുന്നതിനെതിരെയും തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ആശാപ്രവർത്തകർ തിരുവനന്തപുരത്ത് ശക്തമായ സമരം നടത്തിക്കൊണ്ടിരിക്കെ, ജില്ലയിലെ ആശാ പ്രവർത്തകർക്ക് ഒരു മാസത്തെ ഹോണറേറിയമായ 7000 രൂപ ലഭിച്ചു. ജനുവരി, ഫെബ്രുവരി മാസത്തെ ഹോണറേറിയമാണ് കിട്ടാനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ലഭിച്ചത് ജനുവരി മാസത്തേതാകാനാണ് സാദ്ധ്യതയെന്ന് ആശാപ്രവർത്തകർ പറഞ്ഞു. ഫെബ്രുവരി മാസം സമരം തുടങ്ങിയതാനാൽ മുഴുൻതുകയും ലഭിക്കുമെന്ന് ഉറപ്പില്ല. ആശാ പ്രവർത്തകർ ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരത്തിലാണ്. പത്തനംതിട്ടയിലെ ആശാ പ്രവർത്തകർക്ക് മാത്രമാണ് ഹോണറേറിയം ലഭിച്ചത്. മറ്റു ജില്ലകളിലുള്ളവർക്ക് ഇന്നു ലഭിച്ചാലും സമരം തുടരുമെന്ന് കൺവീനർ ശരണ്യ സന്തോഷ് പറഞ്ഞു. ഹോണറേറിയം ഇടയ്ക്കിടെ മുടങ്ങാറുണ്ട്. തുക വർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇത് അംഗീകരിക്കാതെ സമരം പിൻവലിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |