
കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് നീരാമകുളം റോഡ് നവീകരിക്കുന്നു. വനം വകുപ്പിന്റെ നിർദേശത്തോടെ നിരാക്ഷേപ പത്രം ലഭ്യമാക്കിയാണ് നിർമ്മാണം . 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം ആറ് മീറ്റർ വീതിയിൽ 110 മീറ്റർ നീളത്തിൽ മൂന്ന് ഭാഗങ്ങളായി മരുതിമൂട് - കരടിപ്പാറ ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്. 1970 നും മുമ്പേ പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന പ്രധാന പാതയായിരുന്നു നീരാമക്കുളം റോഡ്. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതെന്ന് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |