
പത്തനംതിട്ട : കേരളകൗമുദി പത്തനംതിട്ട യൂണിറ്റും എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയനും എക്സൈസ് ആരോഗ്യ വകുപ്പുകളും ജനമൈത്രി പൊലീസും ചേർന്ന് സംഘടിപ്പിക്കുന്ന "അമ്മ അറിയാൻ" ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് എസ്.എൻ.ഡി.പി യോഗം 86 -ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖയുടെ ഗുരുകൃപ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.റോബർട്ട് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ പൊലീസ് സൂപ്രണ്ട് ആർ.ബിനു, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.അനിതകുമാരി.എൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പദ്ധതി വിശദീകരിക്കും. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ് എന്നിവർ സംസാരിക്കും. വിമുക്തി മെന്ററും സിവിൽ എക്സൈസ് ഓഫീസറുമായ ബിനു വി.വർഗീസ് ക്ലാസ് നയിക്കും. കേരളകൗമുദി കോന്നി ലേഖകൻ മനോജ് സുകുമാരൻ സ്വാഗതം പറയും.
കേരളകൗമുദി പത്തനംതിട്ട യൂണിറ്റ്
എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയൻ
എക്സൈസ് വകുപ്പ്
ആരോഗ്യ വകുപ്പ്
ജനമൈത്രി പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |