
പത്തനംതിട്ട : പൊതുമേഖലകൾ സ്വകാര്യവത്കരിക്കാനുള്ള ഇടതു സർക്കാരിന്റെ നയ വ്യതിയാനം കെ.എസ്.ആർ.ടി.സിയുടെ തകർച്ച പൂർണമാക്കുമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി. സതീഷ് കുമാർ പറഞ്ഞു. കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ പ്രവർത്തക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ടി.അശോക് കുമാർ, കെ.എൽ.യമുനാദേവി, സിമി എസ്.നായർ, ജി.മനോജ് , ആർ.വിനോദ്കുമാർ, എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |