
പത്തനംതിട്ട : നഗരസഭയുടെയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം 23 ന് വൈകിട്ട് ആറിന് ടൗൺഹാളിൽ നടക്കും. ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമയാണ് പ്രദർശിപ്പിക്കുന്നത്. കാൻ ചലച്ചിത്രമേളയിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഈജിപ്തിന്റെ ഓസ്കാർ എൻട്രി ആയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരവും പ്രേക്ഷക പുരസ്കാരത്തിനുള്ള രജത ചകോരവും നേടിയ സിനിമ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമയുമാണ്. പ്രവേശനം സൗജന്യം. ഫോൺ : 9447945710/ 9447439851.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |