
വി.കോട്ടയം : ജനതാ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ, ഗായകൻ പി.ജയചന്ദ്രൻ , ഗ്രന്ഥശാലാ കമ്മിറ്റിയംഗമായിരുന്ന എസ്.തോമസ് കുട്ടി എന്നിവരെ അനുസ്മരിച്ചു നടത്തിയ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ റെജി മലയാലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.രമേശ്, ഇ.എം.ജോയിക്കുട്ടി, ഷിബു ചെറിയാൻ, പി.പി. സതീശൻ, ലിസി തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |