
കോന്നി : മലങ്കര കത്തോലിക്ക സഭ വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കോന്നി ബൈബിൾ കൺവെൻഷൻ' 28 മുതൽ 30 വരെ വകയാർ മേരിമാത കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കൊല്ലം സാൻപിയോ സൈക്കോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ഡോ.ബേണി വർഗീസും സംഘവും നേതൃത്വം നൽകും. ശനിയാഴ്ച 2.30 മുതൽ വചന വർഷ സംഗമവും 30ന് 2.30 മുതൽ യുവജന സംഗമവും നടക്കുമെന്ന് കൺവൻഷൻ ജനറൽ കൺവീനർ ഫാ.ബിജോയി ജേക്കബ് തുണ്ടിയത്ത്, ഫാ.ചാക്കോ കരിപ്പോൺ, ഫിലിപ്പ് ജോർജ് കൊച്ചുവിളയിൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |