
പത്തനംതിട്ട : വെള്ളക്കരം കാലങ്ങളായി കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങൾക്കെതിരെ വാട്ടർ അതോറിറ്റിയുടെ മിന്നൽ നടപടി. ആറൻമുള മിനി സിവിൽ സ്റ്റേഷനിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചു. പണം കൊടുത്ത് ടാങ്കറിൽ വെള്ളം എത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. ആറൻമുള മിനി സിവിൽ സ്റ്റേഷൻ പന്ത്രണ്ട് വർഷമായി ഒരു രൂപ പോലും വെള്ളക്കരം അടച്ചിട്ടില്ല. ഇതുവരെ വാട്ടർ അതോറിറ്റിക്ക് അടയ്ക്കാനുള്ളത് 2.38ലക്ഷം രൂപയാണ്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും കുടിശിക അടയ്ക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് കണക്ഷൻ വിച്ഛേദിച്ചതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
റാന്നി, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുകളിലെ കണക്ഷൻ ഇന്ന് വിച്ഛേദിക്കും. ആകെ 1.1 കോടി രൂപയാണ് വെള്ളക്കരമായി അടയ്ക്കാനുള്ളത്. ഈ മാസം 24ന് മുൻപ് തുക അടച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വിവിധ ഓഫീസുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ജില്ലയിൽ പത്തനംതിട്ട, റാന്നി വാട്ടർ അതോറിറ്റി ഡിവിഷനുകളുടെ കീഴിലുള്ള സർക്കാർ ഓഫീസുകൾക്കാണ് നാേട്ടീസ് നൽകിയത്. ഗവ.ആശുപത്രികൾ ഒഴികെ കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളിലെ കണക്ഷൻ വിച്ഛേദിക്കും.
വിവിധ സ്ഥാപനങ്ങളിലെ വെള്ളക്കരം കുടിശിക
ഈ മാസം കുടിശിക അടച്ചവർ
കുടിശിക പത്ത് വർഷത്തിലേറെയായത് വലിയ ബാദ്ധ്യതയാണ്. വെള്ളക്കരത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പമ്പ് ഹൗസുകളുടെ ചെലവും അറ്റകുറ്റപ്പണിയും നടത്തേണ്ടത്. കുടിശിക അടയ്ക്കാത്ത ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളിലെ കണക്ഷൻ വിച്ഛദേിക്കാനാണ് തീരുമാനം.
ജല അതോറിറ്റി അധികൃതർ
ആറൻമുള മിനി സിവിൽ സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിച്ചു. റാന്നി,
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുകളിലെ കണക്ഷൻ ഇന്ന് വിച്ഛേദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |