
കോന്നി : മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെ എത്തിയ വേനൽ മഴയിൽ നനഞ്ഞൊലിച്ച് കോന്നി. കഴിഞ്ഞ വർഷത്തെക്കാൾ 60 മില്ലിമീറ്റർ അധികമഴയാണ് ഈ മാർച്ചിൽ കോന്നിയിൽ ലഭിച്ചത്. 2024 മാർച്ചിൽ 45 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. അന്തരീക്ഷത്തിൽ ചാരനിറത്തിലുള്ള നിംബസ് കാർമേഘങ്ങൾ വ്യാപകമാകുന്നതും ന്യൂനമർദപാത്തിയുമാണ് മഴയ്‌ക്ക് കാരണമാകുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വേനൽമഴയുടെ അളവിൽ പൊടുന്നനെ ഉണ്ടാകുന്ന വർദ്ധനവ് സംസ്ഥാനത്ത് അത്ര ശുഭകരമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വേനൽമഴ വർദ്ധിച്ചാൽ താപനില ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണുള്ളത്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും പരിസ്ഥിതി ആഘാതങ്ങളിലേക്കും നയിക്കും. സംസ്ഥാനത്ത് കഴിഞ്ഞ 50 വർഷമായി വേനൽമഴ വർദ്ധിക്കുകയാണ്.
കഴിഞ്ഞ മാർച്ച് മാസത്തേക്കാൾ 60 മില്ലി മീറ്റർ അധിക വേനൽ മഴ ഇത്തവണ കോന്നിയിൽ ലഭിച്ചു.
രാജശേഖർനായർ (കോന്നി റെയിൻ ഫാൾ സ്റ്റേഷനിലെ ഒബ്സെർവർ)
കോന്നിയിലെ മഴയുടെ മാർച്ച്
മാസത്തിലെ കണക്ക് (വർഷം, അളവ് ക്രമത്തിൽ)
2018 ൽ - 137.60 മില്ലി മീറ്റർ
2019 ൽ - 108.60,
2020 ൽ - 180,
2021 ൽ - 181 ,
2022 ൽ - 131,
2023 ൽ - 249,
2024 ൽ - 45,
2025 ൽ -105 മില്ലിമീറ്റർ
(കോന്നി ഫോറസ്റ്റ് ഐ ബി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള
റെയിൻ ഫാൾസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്ക് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |