
കോഴഞ്ചേരി : കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം മാർച്ച് 27ന് നിർമാണ തൊഴിലാളികൾ സുരക്ഷാ ദിനമായി ആചരിച്ചു. കോഴഞ്ചേരിയിൽ നടന്ന തൊഴിലാളി കൂട്ടായ്മ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.സജികുമാർ അദ്ധ്യക്ഷനായി.
സി ഐ ടി യു ഏരിയ സെക്രട്ടറി രാജൻ വറുഗീസ്, പി ബി സതീഷ്കുമാർ, നിസാം കുട്ടി, മിനി രവീന്ദ്രൻ, സുനിൽ തോമസ്, എം.പി.സജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |