
ചെങ്ങന്നൂർ : കൈയേറ്റങ്ങൾക്ക് ഇരയായി വിസ്മൃതിയിലായ ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പ് വീണ്ടും വൈകുന്നു. നദീ പുനർജീവനത്തിനായി തുടങ്ങിയ പ്രവർത്തനങ്ങളും കാടുകയറുകയാണ്. റവന്യു സംഘം നടത്തിയ പരിശോധനയിൽ സർക്കാർ രേഖകളിൽ നിന്നുപോലും ഉത്തരപ്പള്ളിയാർ മാഞ്ഞതായാണ് വിവരം.
ചെറുതും വലുതുമായി 145 കൈയേറ്റങ്ങളും കണ്ടെത്തിയിരുന്നു. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, എണ്ണയ്ക്കാട് വില്ലേജുകളിലൂടെ ഒഴുകിയിരുന്ന ആറിന്റെ 10 കിലോമീറ്റർ തോട് പോലെയാണ്, ഇതിൽ പകുതി നേർത്ത നീർച്ചാൽ മാത്രവും. കുളിയ്ക്കാംപാലം മുതൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ ആറ് ഇന്നില്ല. ആറൊഴുകിയ അടയാളങ്ങൾ ഇവിടെ കാണാനാകും. പുലിയൂരിൽ ആറിന്റെ രേഖകൾ രാജഭരണകാലത്തെ സെറ്റിൽമെന്റ് രജിസ്റ്ററിൽ പോലുമില്ല. ഇവിടെ ആറൊഴുകിയിരുന്ന ഭാഗം പലർക്കും പതിച്ചുകൊടുത്തിരിക്കുന്നു.
ആറൊഴുകിയ വഴി
പമ്പ - അച്ചൻകോവിൽ നദികളെ ബന്ധപ്പെടുത്തി 18 കിലോമീറ്റർ നീളത്തിൽ. വെൺമണി പുത്താറ്റിൻ കരയിൽ നിന്ന് എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമല വരെ.
40 വർഷമായി ആറ് വിസ്മൃതിയിൽ. കൈയേറിയ ഭൂമിയിൽ ഇരുനില വീടുകളും.
നടപടികൾ വൈകുന്നു
ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുനരുജ്ജീവനത്തിന് സർക്കാർ പച്ചക്കൊടി കാട്ടി യെങ്കിലും ഉദ്യോഗസ്ഥതലത്തിൽ നടപടി ഇഴയുകയാണ്. 2018ൽ പുനരുജ്ജീവന നടപടിക്കനുകൂലമായി കോടതിവിധിയും വന്നിരുന്നു. ഇതിന്റെ പകർപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്കും റവന്യൂ , ഇറിഗേഷൻ, കൃഷി വകുപ്പുകൾക്കും കൈമാറിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.
കൈയേറ്റം ഒഴിപ്പിച്ചാൽ മാത്രമേ ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനാകൂ.
സതീശൻ.
പ്രദേശവാസി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |