SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

നിജഭാവം ദൈവസ്വരൂപമെന്ന് ഗുരുദേവൻ വെളിപ്പെടുത്തി : സ്വാമി സച്ചിദാനന്ദ

guru

തിരുവല്ല : ശ്രീനാരായണ ഗുരുദേവൻ അവിടുത്തെ യഥാർത്ഥമായ ഭാവം ദൈവസ്വരൂപമെന്ന് ആത്മവിലാസം എന്ന കൃതിയിൽ എഴുതിയിട്ടുണ്ടെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭി​പ്രായപ്പെട്ടു. കുന്നന്താനം ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടത്തുകയായിരുന്നു അദ്ദേഹം. കൃഷ്ണനെ ഭാഗവതത്തിലൂടെയും ക്രിസ്തുവിനെ ബൈബിളിലൂടെയും നബിയെ ഖുറാനിലൂടെയും അറിയുന്നതുപോലെ ഗുരുദേവനെ 70 ഓളം വരുന്ന കൃതികളിലൂടെ അറിയുമ്പോൾ ഗുരുദേവൻ പ്രത്യക്ഷ ദൈവമാണെന്ന് മനസിലാക്കാം. ക്രിസ്തുവിനെ വഴിയും വഴികാട്ടിയുമായ ദൈവമായി ആരാധിക്കുന്നതുപോലെ ഗുരുദേവനെയും ദൈവമായി ആരാധിക്കാം. സാമൂഹിക പരിഷ്‌കർത്താവ്, വിപ്ലവകാരി എന്നതൊക്കെ ഗുരുവിന്റെ ജീവിതത്തിലെ ചെറിയ ചെറിയ തലങ്ങളാണ്. അതിനൊക്കെ അതീതമായി വിശ്വഗുരുവായ ദൈവീകപുരുഷനായി ഇനിയെങ്കിലും കേരളീയർ ഗുരുദേവനെ അറിയണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷേത്രം തന്ത്രി ജിനിൽകുമാർ ധ്യാനസന്ദേശം നൽകി. എസ്.എൻ.ഡി.പിയോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകി. ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ.എം.പി, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ എന്നിവർ പ്രസംഗിച്ചു.

ഇന്ന്

രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം. 8.30ന് മഹാശാന്തിഹവനയജ്‌ഞം, 10.15മുതൽ സച്ചിദാനന്ദ സ്വാമി നയിക്കുന്ന ദിവ്യപ്രബോധനം, ധ്യാനം. ഒന്നിന് ഗുരുപൂജാ ഭക്ഷണം,11.30ന് സർവൈശ്വര്യപൂജ. 2.30ന് ദിവ്യജ്യോതിസ് ദർശനം. 4ന് യജ്ഞസമർപ്പണം, മഹാപ്രസാദവിതരണം. വൈകിട്ട് 7.30ന് നാടകം.

നാളെ

പ്രതിഷ്ഠാദിനമായ നാളെ രാവിലെ ഗണപതിഹോമം, തുടർന്ന് വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, 8.30ന് ശതകലശപൂജ, കലശാഭിഷേകം. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 7.30ന് ഭക്തിഗാനസുധ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL