SignIn
Kerala Kaumudi Online
Thursday, 22 October 2026 5.59 PM IST

ഇടിച്ചക്കയ്ക്കാണ് പ്രി​യം

jack-

കോന്നി : ചക്ക വി​ളയാനും ചക്കപ്പഴം തി​ന്നാനും മലയോരത്തെ ജനങ്ങൾ കാത്തി​രി​ക്കുന്നി​ല്ല. മൂപ്പെത്തും മുമ്പേ പ്ളാവി​ലെ ചക്കയെല്ലാം കച്ചവടമായിക്കഴിഞ്ഞു. ഇടിച്ചക്കയുടെ കച്ചവടമാണ് മലയോരത്ത് ഇപ്പോൾ തകൃതി​. അധികം മൂപ്പെത്താത്ത ഇടിച്ചക്കയ്ക്കാണ് ഡിമാൻഡ്. ഇടിച്ചക്കകൊണ്ടുണ്ടാക്കുന്ന ബേബി ഫുഡ്, പൊടി എന്നിവയ്ക്ക്​ ഡിമാൻഡ് ഏറി​യതോടെ പ്ലാവിൽ ചക്ക തിരിയിടുമ്പോൾ തന്നെ ​ കച്ചവടക്കാർ എത്തും. തി​രി​യുടെ എണ്ണമെടുത്ത് അഡ്വാൻസ് നൽകി കരാർ ഉറപ്പിക്കും. ചക്കയ്ക്ക് ഒന്നിന്​ 25 മുതൽ 35 രൂപ വരെ വിലയുണ്ട്.

പ്ലാവിലെ ചക്ക മുഴുവനായി കച്ചവടം ഉറപ്പിച്ച് പാകമാകും മുമ്പേ പറിച്ച് വടക്കേ ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ്. കച്ചവടം ഉറപ്പിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ലോറികളുമായി എത്തി പ്ലാവിലെ മൂപ്പെത്താത്ത ചക്ക മുഴുവനായി പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി വി​ടുക.

മറ്റെല്ലാ തൊഴിൽ മേഖലകളിലും എന്നപോലെ പ്ലാവിൽ കയറുന്നതും ചക്ക കച്ചവടം നടത്തുന്നതും എല്ലാം ഇതര സംസ്ഥാനക്കാരാണ്​. വിവിധ വിഭവങ്ങളായും ന്യൂട്രീഷനൽ ഫുഡായും ഇത് മാറ്റിയെടുക്കുന്നു.

ചക്ക ഇപ്പോൾ പഴയ ചക്കയല്ല, പറമ്പുകളിൽ വി​ളഞ്ഞ് പഴുത്ത് താഴെ വീണ് ചീഞ്ഞുപോയിരുന്ന കാലം മാറി​യി​രി​ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL