
ചെന്നീർക്കര : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൂട്ട നടത്തവും ബോധവൽക്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ രാജേഷ് കുമാർ.ജി, അന്നമ്മ ജിജി, മഞ്ജുഷ.എൽ, നീതു രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ദീപ ജേക്കബ്, ജെ.എച്ച്.ഐമാരായ ലിബിൻ കെ.ഐ, ജ്യോതി കൃഷ്ണൻ, വിജിഗേഷ്, പഞ്ചായത്ത് അസി.സെക്രട്ടറി ലാൽ.എസ്, മെഡിക്കൽ ഓഫീസർ ഡോ.എം.ആർ.മിനി, കുടുംബശ്രീ ചെയർപേഴ്സൺ മായാ മധു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |