
അടൂർ : കോർട്ട് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അടൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധനിൽപ്പുസമരം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഭീമവും അശാസ്ത്രീയവുമായ കോർട്ട് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.രാജീവ് അദ്ധ്യക്ഷതവഹിച്ചു. അഭിഭാഷകരായ ബിജു ഫിലിപ്പ്, ബിജു വർഗീസ്, മൻസൂർ പന്തളം, പി.ആർ.ജോയ്, ഷാബു ജോൺ, ജെറിൻ, ജിതിൻ ജോയ്, തൗഫീക്ക് രാജൻ, ലിനറ്റ് മെറിൻ എബ്രഹാം, ധനശ്രീ, രഞ്ജിനി, അജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |