
കുരമ്പാല : ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി മുഖ്യപ്രഭാഷണവും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഒ.എൽ.ശ്രുതി വിഷയാവതരണവും നടത്തി. നഗരസഭാ വൈസ് ചെയർ പേഴ്‌സൺ രമ്യ ,ആരോഗ്യ വികസന സമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണനുണ്ണിത്താൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.കെ.കെ.ശ്യാംകുമാർ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.ശ്രീകുമാർ, സി.ഡി.പി ഒ.അജിത, സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി, ഡി.പി.എച്ച്.എൻ സി.എ.അനിലകുമാരി, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സെമിനാർ, ഭക്ഷ്യമേള, ആരോഗ്യ സന്ദേശറാലി , ക്ലാസുകൾ, ഫ്ലാഷ് മോബ്, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |