SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

യുവതിയേയും സുഹൃത്തിനെയും ആക്രമിച്ച യുവാവ് പിടിയിൽ

asli
ആസ്ലി ഷിബു മാത്യു

പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയേയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പൊലീസ് പിടികൂടി. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ ആസ്ലി ഷിബു മാത്യു (22) ആണ് അറസ്റ്റിലായത്. രണ്ടാംപ്രതി ഒളിവിലാണ്. ആറിന് രാത്രി 9.15ന് കൈതക്കൽ ജംഗ്ഷനിലാണ് യുവതിക്കും സുഹൃത്ത് ആദിത്യനും മർദ്ദനമേറ്റത്. ആദിത്യനും സുഹൃത്തുക്കളും ദേഹോദ്രവം ഏൽപ്പിച്ചതിനുള്ള വിരോധത്താലാണ് ആസ്ലിയും രണ്ടാം പ്രതിയും ചേർന്ന് മർദ്ദിച്ചത്. യുവതിയും ആദിത്യനും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ, പ്രതികൾ ബൈക്കിലെത്തി അസഭ്യം വിളിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് ആസ്ലി, ആദിത്യനെ മർദ്ദിക്കുകയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിടുകയും ചെയ്തു. കമ്പി കൊണ്ടുള്ള അടിയിൽ ആദിത്യന്റെ തലയ്ക്ക് മുറിവ് പറ്റി. മർദ്ദനത്തിനിടെ തടസംപിടിച്ച യുവതിയേയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്ലിയെ ഇലന്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞവർഷം ആറമുള പൊലീസ് എടുത്ത ക്രിമിനൽ കേസിൽ അസ്ലി പ്രതിയാണ്. ചോദ്യംചെയ്യലുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. രണ്ടാംപ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കി. പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ.വിഷ്ണു, എസ്.ഐ.ശിവപ്രസാദ്, എസ്.സി.പി.ഓമാരായ പ്രദീപ്, അനിൽ, ഉമേഷ്, താജുദീൻ, ബിനു കെ.ഡാനിയേൽ, രമ്യത്ത്, സി.പി.ഓമാരായ മനു, വിനോദ്, കിരൺ, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL