കോഴഞ്ചേരി : കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാൽ എന്ന സ്ഥലത്ത് റാം ഹുസില (50) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടിറോഡിൽ പുതുവന പുത്തൻവീട്ടിൽ നിന്നാണ് എസ്.ഐ വി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ലഹരിവസ്തു കണ്ടെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് കലർന്ന മിഠായിരൂപത്തിലുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചു വച്ചിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.പ്രവീണിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ ജനലിന്റെ താഴെ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സൂക്ഷിച്ച നിലയിൽ ലഹരിവസ്തു കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |