
പത്തനംതിട്ട: പാചക വാതകവില സിലിണ്ടറിന് അൻപത് രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണെമന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നേതൃയോഗം ആവശ്യപ്പെട്ടു. യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രൊഫ.പി.കെ.മോഹൻരാജ്, ദീനാമ്മ റോയി, ഈപ്പൻ കുര്യൻ, ആർ.ദേവകുമാർ, ജെറിമാത്യു സാം, എബി മേക്കരിങ്ങാട്ട്, സഖറിയ വർഗ്ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു കളീക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |