
പത്തനംതിട്ട : മന്ത്രി വീണാ ജോർജ് ജില്ലാ ആസ്ഥാനത്തോട് അവഗണന കാട്ടുന്നുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'അവഗണനയുടെ നീണ്ട എട്ടു വർഷങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി 15 ദിവസം നീണ്ടുനിൽക്കുന്ന സമര പരിപാടികൾ ഇന്നലെ തുടങ്ങി. 22 വരെ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ നടക്കും. 22ന് രാവിലെ 11ന് വീണാ ജോർജിന്റെ വസതിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. പദയാത്ര, വികസന മുരടിപ്പിന്റെ സ്മാരകശിലകൾ, ഫോട്ടോ പ്രദർശനം, ജനകീയ കുറ്റപത്രം, ഇരകളുടെ സംഗമം തുടങ്ങി വിവിധ പ്രോഗാമുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |