
ചെങ്ങന്നൂർ : ജോയിന്റ് കൗൺസിൽ ആലപ്പുഴ ജില്ലാ സമ്മേളനം 21,22 തീയതികളിൽ ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബിൽ നടക്കും. 21ന് വൈകിട്ട് മൂന്നിന് പ്രകടനം. തുടർന്ന് നടക്കുന്ന സാംസ്കാരിക സദസ് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി കണ്ണൂർ ജില്ലാസെക്രട്ടറി ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തും. 22 ന് രാവിലെ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ചെയർമാൻ കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വി.സി ജയപ്രകാശ് , പി.എസ്.സന്തോഷ് കുമാർ, ഹരിദാസ് ഇറവങ്കര, സി സുരേഷ്, ധന്യ പൊന്നപ്പൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |