SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

സത്രസമംഗള സഭ

deepam

വെച്ചൂച്ചിറ: പരുവ മഹാദേവ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ സത്രത്തിന്റെ സമംഗള സഭയും പ്രതിഷ്ഠാദിനവും ഇന്ന് നടക്കും.പ്രതിഷ്ഠാദിന പൂജകൾക്ക് ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വംവഹിക്കും. സത്രസമംഗള സഭ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് സോനു എസ്. കൊട്ടാരത്തിൽ അദ്ധ്യക്ഷനാകും.മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ വെച്ചൂച്ചിറ മധു മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി,യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL