SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

31 സി.ഡി.എസ് ഓഫീസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക്

kudumbasree

പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന് കീഴിലുള്ള 31 സി.ഡി.എസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക്. സംസ്ഥാനത്ത് ആദ്യഘട്ടം ഐ.എസ്.ഒ പൂർത്തീകരിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പത്തനംതിട്ട. ഫയലുകളുടെ ഉപയോഗം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, കൃത്യമായ അക്കൗണ്ടിംഗ് സംവിധാനം, കാര്യക്ഷമത, കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏത് വിവരവും മൂന്ന് മിനിറ്റിനുള്ളിൽ നൽകുന്നതിനുള്ള ഓഫീസ് സംവിധാനത്തിന്റെ മെച്ചപ്പെടുത്തൽ, അക്കൗണ്ടിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഓരോ ആറ് മാസത്തിലും ഇന്റേണൽ ഓഡിറ്റിംഗ് നടത്തുക എന്നിവയാണ് ഈ അംഗീകാരം നേടാൻ സി ഡി എസുകളെ സഹായിച്ചത്.രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്.

പുളിക്കീഴ് ,കോയിപ്രം, ഇലന്തൂർ , റാന്നി ,പറക്കോട്, എന്നീ ബ്ലോക്കുകളിൽ നിന്നും നാല് സി ഡി എസുകളും, പന്തളം , മല്ലപ്പള്ളി എന്നീ ബ്ലോക്കുകളിൽ നിന്നും മൂന്ന് സി ഡി എസുകളും, കോന്നി ബ്ലോക്കിൽ നിന്നും അഞ്ചു സി.ഡി.എസുകളും ആണ് ഐ.എസ്. ഒ നിലവാരം നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL