SignIn
Kerala Kaumudi Online
Monday, 21 September 2026 11.37 PM IST

അമ്മയ്ക്കും സഹോദരനും നേരെ തോക്കുചൂണ്ടി ഭീഷണി; മകൻ അറസ്റ്റിൽ

bbhhh

അടൂർ: വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ മകൻ അറസ്റ്റിൽ. അടൂർ ആനയടി ചെറുകുന്നം ലിസി ഭവനത്തിൽ ജോറി വർഗീസ്(കൊച്ചുമോൻ46)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ തോക്കും ഒരു എയർഗണ്ണും പിടികൂടി.തോക്കിന് ലൈസൻസില്ലെന്ന് പൊലീസ് പറഞ്ഞു ജോറി വർഗീസിന്റെ അമ്മ ലിസി(65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകനാണ് ജോറി വർഗീസ്. ഒക്ടോബർ 12ന് പുലർച്ചെയാണ് സംഭവം. ഇടുക്കിയിൽ താമസിക്കുന്ന ജോറി വർഗീസ് ചെറുകുന്നത്തെ വീട്ടിലെത്തി ഇളയ സഹോദരൻ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഇതോടെ ഐറിൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് അമ്മ ലിസിക്കു നേരെയും തോക്കു ചൂണ്ടി. വീടും സ്ഥലവും ഇപ്പോൾ എഴുതിത്തരണമെന്നായിരുന്നു ജോറി വർഗീസിന്റെ ആവശ്യമെന്ന് ലിസി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL