
റാന്നി : വനാതിർത്തിയിൽ നിർമ്മിച്ച സോളാർ വേലിയുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 18.8 4 ലക്ഷം രൂപ ചെലവഴിച്ച് തുലാപ്പള്ളി വട്ടപ്പാറ പി.ആർ.സി മലയിലാണ് ആറു കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി നിർമ്മിച്ചത്. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ സോളാർ വേലിക്കായി ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ കെ.രതീഷ് മോൻ, അനിത ജോസ്, സി എസ് സുകുമാരൻ, പി ആർ സാബു , രാജീവ് വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |