SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.08 PM IST

സ്കൂൾ വാർഷികം

school

കോന്നി : തെങ്ങുംകാവ് ഗവ.എൽ പി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർപേഴ്സൺ ബി.രേഷമ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാഗസിനുകൾ 'എഴുത്തുപച്ച' സ്ഥിരംസമിതി ചെയർമാൻ ലൂയിസ് പി.സാമുവലും 'താലോലം' ഗ്രാമപഞ്ചായത്ത് അംഗം അരുൺ കുമാറും പ്രകാശനം ചെയ്തു. പ്രഥമാദ്ധ്യാപിക എൽ.കെ.ദീപ കമൽ, മുൻ പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, ടി.ജി ജോർജ്കുട്ടി, കവിത പീതാംബരൻ, വി.ജി രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ