
അങ്ങാടിക്കൽ: അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ഇന്ന് വൈകിട്ട് നാലിന് സ്വീകരണം നൽകും. ലൈബ്രറി പ്രസിഡന്റ് എൻ.സഹദേവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.സലിം, ബീന പ്രഭ, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് അംഗം ലാലി സുദർശനൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.അശോക് കുമാർ, എം.ആർ.രൂപ, മിഥിൻ അങ്ങാടിക്കൽ എന്നിവരെ അനുമോദിക്കും. സി വി ചന്ദ്രൻ, എൻ.വിശ്വംഭരൻ, കെ.ജി.രാജൻ, എൻ. സന്തോഷ്, ആർ.ഷിബു, ബിന്ദു കൃഷ്ണ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |