SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പാചകവാതക ​പ്ര​തി​​​സ​ന്ധി,​ തട്ടുകടകൾ അടയും, അ​ന്നം​ ​മു​ട​ങ്ങും

mahila
പാ​ച​ക​വാ​ത​ക​ ​ക്ഷാമം പരി​ഹരി​ക്കാത്തതി​ൽ പ്രതി​ഷേധി​ച്ച് പത്തനംതി​ട്ട ​സ​രോ​ജ് ​ഗ്യാ​സ് ​ഏ​ജ​ൻ​സി​ക്ക് ​മു​ന്നി​ൽ​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ ര​ജ​നി​ ​പ്ര​ദീ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​റ​ക​ടു​പ്പി​ൽ​ ​ക​പ്പ വേ​വി​ക്കുന്നു

പത്തനംതിട്ട : പാചകവാതക സിലണ്ടറുകൾ കി​ട്ടാതായതോടെ ജി​ല്ലയി​ലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയെങ്കി​ലും ഭക്ഷണമെനുവി​ൽ കുറവുവരുത്തി​. ഗ്യാസ് അടുപ്പി​ൽ മാത്രം പാചകം ചെയ്തിരുന്ന തട്ടുകടകളെയാണ് ഗ്യാസ് ക്ഷാമം കാര്യമായി ബാധിച്ചിരിക്കുന്നത്.

നഗരത്തിൽ സജീവമായി​രുന്ന മിക്ക തട്ടുകടകളും ഇന്നലെ പ്രവർത്തിച്ചില്ല. തുറന്നിരുന്ന കടകളിൽ വലി​യ തിരക്കാണ് അനുഭവപ്പെട്ടത്.

ദോശയും പൊറോട്ടയും കി​ട്ടാതാകും

ദോശയും പൊറോട്ടയും പാചകവാതക ക്ഷാമം മൂലം തട്ടുകടകളിൽ നിന്ന് ഒഴിവാക്കേണ്ടിവരുമെന്ന് കടഉടമകൾ പറഞ്ഞു. ആളുകൾ എത്തുന്നതനുസരിച്ചാണ് ദോശയും പൊറോട്ടയും ചുട്ടെടുക്കുന്നത്. ഇതിന് തുടർച്ചയായി​ ഗ്യാസ് കത്തിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത് സാദ്ധ്യമല്ല. ബിരിയാണി പോലുള്ള നേരത്തെ തയ്യാറാക്കുന്ന ഭക്ഷണം കടകളിലെത്തിച്ച് വിൽപ്പന നടത്താനാണ് നീക്കം.

വിറകിനും വില ഉയർന്നു

പാചകവാതകത്തിന് നിയന്ത്രണം കടുത്തതോടെ ആളുകൾ വിറക് മേടിച്ചു കൂട്ടിയത് വിറക് ക്ഷാമത്തിനും വില കൂടുന്നതിനും കാരണമായി. കിലോയ്ക്ക് ഏഴു രൂപയ്ക്ക് വിറ്റിരുന്ന വിറകിന് ഇന്നലെ 10രൂപയായി. വരും ദിവസങ്ങളിലും വില ഉയർന്നേക്കാം.

കടകൾ അടയ്ക്കേണ്ടിവരും

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചൈനീസ് അടുപ്പ് ഉപയോഗിച്ചെങ്കിലും വൈദ്യുതി കൂടുതൽ ചെലവാകുന്നത് പ്രതി​സന്ധി​യാകും. ഗ്യാസ് സിലണ്ടർ കിട്ടിയില്ലെങ്കിൽ ഇന്നു മുതൽ കടകൾ അടയ്ക്കേണ്ടിവരും.

ഹോട്ടൽ ഉടമകൾ

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന

ഗ്യാസ് സിലണ്ടറുകളുടെ എണ്ണം 3 മുതൽ 5വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL