SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

സിലിണ്ടർ ക്ഷാമം അനാഥാലയങ്ങളെയും ബാധിക്കുന്നു

gas

കൊടുമൺ: ഗ്യാസ് സിലിണ്ടർ ക്ഷാമം അനാഥാലയങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. അടൂർ താലൂക്കിൽ നാനൂറോളം അനാഥർ പാർക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ സിലിണ്ടർ ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നു. ഭക്ഷണം പാകം ചെയ്യാൻ വിറക് അടുപ്പിനും ക്ഷാമമാണ്. രോഗികൾ ഏറെയുള്ള മഹാത്മയിൽ രോഗികൾക്കും മറ്റും നാലുനേരം ഭക്ഷണം നൽകണം. സിലിണ്ടർ തീരുന്നതനുസരിച്ച് പകരം കിട്ടുന്നത് താമസിച്ചാണ്. വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് അനാഥാലയങ്ങൾക്കും ബാധകമാക്കിയെന്നാണ് പരാതി. സിലിണ്ടറിന് ബുക്ക് ചെയ്ത ശേഷം കിട്ടാതെ വരുമ്പോൾ ഗ്യാസ് ഏജൻസികളിൽ വിളിച്ചാൽ വ്യക്തമായ മറുപടിയില്ല. സിലിണ്ടർ സ്റ്റോക്കില്ലെന്നും എത്തുമ്പോൾ തരാമെന്നും പറഞ്ഞ് കയ്യാെഴിയുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL