
കോന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാറിന് കോന്നി താഴം, അട്ടച്ചാക്കൽ മേഖലയിൽ സ്വീകരണം നൽകി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എം.രാജൻ, ആർ.ഗോവിന്ദ്, അനിൽ ചെങ്ങറ, ജിജോ മോഡി, ശ്യാം ലാൽ, രാജേഷ്, ജോയ്‌സ് എബ്രഹാം, സഞ്ജിത്, സുനിൽ കുമാർ, സുമ, വിജയൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല, ഈസ്റ്റ് മുക്ക്, ചെങ്ങറ, പള്ളിമുരുപ്പ്, തേക്കുമല, അട്ടച്ചാക്കൽ,കാച്ചാനം, പുതുപറമ്പിൽ പടി, പെരിഞ്ഞൊട്ടക്കൽ, പയ്യനാമൺ, അടുക്കാട്, കൊന്നപ്പാറ പള്ളിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |