SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടണം

cong

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു ദിവസമായിട്ടും അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതും ഇ.വി.എം സൂക്ഷിച്ചിട്ടുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സ്‌ട്രോംഗ് റൂമിന് കാവൽ നിൽക്കാൻ സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് അനുവാദം നൽകാത്തതുമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദുരൂഹത നിറഞ്ഞ നടപടി അവസാനിപ്പിക്കണമെന്ന് റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധു.

ഓരോ ബൂത്തിലെയും അന്തിമ വോട്ടിംഗ് നില അറിയാനുള്ള സ്ഥാനാർത്ഥിയുടെ അവകാശം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കാത്തത് സംശയത്തിന് ഇടനൽകുന്നതാണെന്ന് പഴകുളം മധു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL