
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ മൂന്നാംദിവസത്തെ പരിപാടികൾ ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. അടൂർ മീഡിയ സെന്റർ പ്രസിഡന്റ് ജയൻ തെങ്ങമം, സാംബവ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.രാജേന്ദ്ര പ്രസാദ്, സിദ്ധനർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ശ്രീധരൻ, നാരായണൻ, സി.കെ ലാലു എന്നിവർ സംസാരിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി.വി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |