SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.25 AM IST

വിഷുക്കോടിയും കൈനീട്ടവും

bbbbb

പള്ളിക്കൽ : വിഷുദിനത്തിൽ ഹരിത പോരാളികൾക്ക് സ്നേഹാദരവുമായി ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം. ഹരിത കർമ്മ സേനയോടുള്ള ആദരസൂചകമായാണ് വിഷു കൈനീട്ടം നൽകി ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചത്. ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് സെക്രട്ടറി ജയകുമാർ.പി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വിമൽ കൈതക്കൽ, കമ്മിറ്റി അംഗങ്ങളായ ബൈജു.എസ്, പ്രതീഷ്.കെ.സി, വിശ്വമോഹനൻ.കെ, ബിജു.വി, സജിൻ കൈതയ്ക്കൽ, വനിതാവേദി ട്രഷറർ ചിന്നുവിജയൻ, ഡോ.രന്തീഷ് എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL