
വെണ്ണിക്കുളം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ നിഷ്പക്ഷ അന്വേഷണങ്ങളിലൂടെ കണ്ടെത്തി എത്രയും പെട്ടന്ന് ശിക്ഷ നൽകണമെന്ന് ഭാരതീയ വേലൻ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. വെണ്ണിക്കുളം ആസ്ഥാന മന്ദിരത്തിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുനിൽ നെടുമ്പ്രം, വി.ജി.ഗോപിനാഥൻ, വി.എസ്.കമലാസനൻ, വി.കെ.ഉത്തമൻ , ഹരി വാസുദേവൻ, ഡോ.രഘു.കെ, രമണി ടീച്ചർ, ജയ ഉത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |