SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.31 AM IST

നെല്ല് സംഭരണം നടത്തണം

nellu

തിരുവല്ല: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. കൊയ്ത്തു കഴിഞ്ഞ് മൂന്ന് ദിവസത്തിനകം നെല്ല് സംഭരിക്കണം എന്ന ചട്ടം പൂർണമായും ലംഘിക്കപ്പെട്ടിരിക്കുന്നു ടൺ കണക്കിന് നെല്ല് കളത്തിലും റോഡ് വക്കിലും കെട്ടിക്കിടക്കുന്നത് കർഷകരെ കടുത്ത ആശങ്കയിൽ ആക്കു​ന്നു. സപ്ലൈകോയുടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള ഇടപെടൽ ഉണ്ടാവണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL