
പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും പി.എച്ച്.ഡി ചെയ്യുന്ന, മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത 2023, 2024 അഡ്മിഷൻ ഗവേഷകർക്കാണ് അവസരം. ഗവേഷണത്തിൽ പ്രവേശിച്ച തീയതിയിൽ 35 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ നിരക്കിൽ മൂന്ന് വർഷത്തേക്കാണ് ഫെലോഷിപ്പ്. താൽപ്പര്യമുള്ളവർ researchonline.mgu.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |