
പത്തനംതിട്ട : ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ വാർഷിക സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ, കെ.എൻ.രത്നകുമാർ, ശിവരാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.രാജൻ പിള്ള (പ്രസിഡന്റ്), കണ്ണൻ വെട്ടൂർ (ജനറൽ സെക്രട്ടറി), അരുൺ രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ലക്ഷകണക്കിന് സാധാരണക്കാരായ തൊഴിലാളികൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |