
ചുങ്കപ്പാറ : സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ചുങ്കപ്പാറ, പെരുമ്പെട്ടി, അത്യാൽ, കുളത്തൂർ, കോട്ടാങ്ങൽ, കാടിക്കാവ് പ്രദേശങ്ങളിലുള്ള ഓട്ടോ,ടാക്‌സി ഡ്രൈവർമാരുടെ സംഗമം ഫാദർ എബി വടക്കുംതലയുടെ അദ്ധ്യക്ഷതയിൽ നടന്നു. കെ.സി.ബി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥിയുടെ സംസ്ഥാന ഡയറക്ടർ ഫാദർ ബെന്നി, ഫാദർ എഡ്വിൻ, സിസ്റ്റർ ക്രിസ്റ്റി എസ്.എച്ച്, സിസ്റ്റർ ലില്ലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സാരഥി ചുങ്കപ്പാറ യൂണിറ്റിന്റെ ഭാരവാഹികളായി റെജി നെല്ലുവേലിൽ, സുരേഷ് കുമാർ ,ജോജി മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |