SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ഗ്യാസ് സിലിണ്ടർ വില വർദ്ധന : വ്യാപാരികൾ സമരം നടത്തി

c

തിരുവല്ല : വാണിജ്യ ഗ്യാസ് സിലണ്ടറിന്റെ ഭീമമായ വില വർദ്ധനയ്ക്കെതിരെ . വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ വിറക് അടുപ്പുകൂട്ടി സമരം ചെയ്തു. സംസ്ഥാനത്തെ ഹോട്ടൽ, ബേക്കറി, കേറ്ററിംഗ് മേഖലയും, ഗാർഹിക ഉപഭോക്താക്കളും പാചക ഗ്യാസിന്റെ വില വർദ്ധനയും, ദൗർലഭ്യവും മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്.പല വ്യാപാര സ്ഥാപനങ്ങളും നിലവിൽ അടച്ചു പൂട്ടിയ അവസ്ഥയാണ്. പ്രതിഷേധ സമരം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു.വ്യാപാര മേഖലയിലെ നിലവിലെ ഗുരുതര പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മുഴുവൻ ഹോട്ടലുകളും ബേക്കറികളും അടച്ചിടേണ്ടവരുമെന്നും ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും വ്യാപാരികൾ പറഞ്ഞു. പ്രതിഷേധയോഗത്തിൽ യൂത്ത് നിംഗ് ജില്ലാ പ്രസിഡന്റ് പി.എസ്.നിസ്സാമുദീൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ സാൻലി എം ' അലക്സ്, സജി എം.മാത്യൂ, വിനോദ് സെബാസ്റ്റ്യൻ, കേരള ഹോട്ടൽ ആൻഡ് റസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉല്ലാസ്,ദിപിൻ ഡി, എം.കെ. വർക്കി, റീബു ജേക്കബ്, അബിൻ ബക്കർ, രഞ്ജിത്ത് എബ്രഹാം, തോമസ് വർഗീസ്, ബിനു ഏബ്രഹാം, അനീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL