SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

vvvbb

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട്: വിനോദ് ഭവനിൽ വിനോദ്(38)നെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്തെന്നും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പീഡനത്തിന്റെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. പീഡന വിവരം ഓട്ടോ ഡ്രൈവറുടെ ഭാര്യയെ അറിയിച്ചതിന്റെ വിരോധത്തിൽ പ്രതി മർദ്ദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL