
പത്തനംതിട്ട: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകൾ നടക്കുന്നതിനിടെ കോൺഗ്രസിനെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ചില കോൺഗ്രസ് പ്രവർത്തകർ നേതാക്കൾക്കായി ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുകയും ഫ്‌ളെക്‌സ് ബോർഡുകൾ വയ്ക്കുകയും സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുകയും ചെയ്യുന്നത് അഭികാമ്യമായ പ്രവർത്തനമല്ല. ഇത് പാർട്ടിയെ പൊതുസമൂഹത്തിൽ മോശപ്പെടുത്താനെ ഇടയാക്കു . ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |