
തിരുവല്ല: പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ പ്രകടനവും, യോഗവും നടത്തി. എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയാ പ്രസിഡന്റ് ദീപു ഗോപി ഉൾപ്പടെയുള്ള 3 ജീവനക്കാരെ ഡി.ഡി ഓഫീസിൽ നിന്നും മാറ്റി, പകരം 3 ജീവനക്കാരെ നിയമിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതിനു മുൻപെ തന്നെ ഇതിനായുള്ള ഫയൽ നീക്കം നടത്തുകയായിരുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, വൈസ് പ്രസിഡന്റ് ജി.അനീഷ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.രവിചന്ദ്രൻ, പി.ജി.ശ്രീരാജ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എൽ.ശിവദാസ്, കെ.എം.ഷാനവാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |