
പത്തനംതിട്ട: കൂടുംബശ്രീ സമുന്നതിയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ട്‌ബാൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു. മെമ്പർ ശില്പ കെ.അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്സൺ തുളസി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഫുഡ്‌ബാൾ കോച്ച് ഏബ്രഹാം ജോൺ, സമുന്നതി ബ്ലോക്ക് കോ-ഓർഡിനേറ്റർ അഞ്ജു മധു, റിസോഴ്സ് പേഴ്സൺ വിനീത എന്നിവർ പ്രസംഗിച്ചു. ഫ്യൂച്ചർ ലഗന്റസ് ഫുട്‌ബാൾ അക്കാഡമി ചെയർമാനും ജില്ലാ ഫുട്ട്‌ബാൾ അസോസിയേഷൻ മെമ്പറുമായ ഏബ്രഹാം ജോണാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |